![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ : ഇന്ന് ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം. വാഴൂർ ഉള്ളായം യു പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി.സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഡെൽമ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അദ്ധ്യാപിക സൂര്യ എസ് നായർ സ്വാഗതം പറഞ്ഞു.
ഗോപകുമാർ കങ്ങഴ അനുസ്മരണ യോഗo ഉദ്ഘാടനം നിർവ്വഹിച്ചു.വൈക്കം മുഹമ്മദ് ബഷീറിനെ ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.