ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ജില്ലാ വാർത്തകൾ l JULY 10 l Edited & published by: anima v
കങ്ങഴ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള കൃഷി ഭവനുകളുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ഞാറ്റുവേലചന്തയും കർഷക സഭകളും സംഘടിപ്പിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ലത ഷാജൻ,പി.എം. ജോൺ, ബ്ലോക്ക് മെമ്പർ ലത ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ജോയിസ് എം. ജോൺസൺ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിന്ദു.റ്റി, കൃഷി ഓഫീസർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് തല കർഷക സഭകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ അവതരണം, കാർഷിക വിളകളുടെ പ്രദർശനവും ഗിന്നസ് ബുക്ക് അവാർഡ് ജേതാവ് അനി വി. തോമസിന് ആദരവും നൽകി.