 |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിൽ ഉള്ള 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത 30 കർഷക ഗ്രൂപ്പുകൾ വഴി ഒരു പഞ്ചായത്തിന് 5000 തൈകൾ എന്ന ക്രമത്തിൽ 30000 ബന്തി തൈകൾ നടും. തൈകൾ നട്ട് 45 ദിവസം മുതൽ പൂവിട്ടു തുടങ്ങും.ഒരു ചെടിയിൽ നിന്നും 3 മുതൽ 4 കിലോ പൂക്കൾ ലഭിക്കും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി പറഞ്ഞു.
പ്രധാനമായും ഓണ വിപണിയാണ് ലക്ഷ്യമിടുന്നത് എന്നാൽ കങ്ങഴ ഗ്രാമപഞ്ചായത്തിൽ കങ്ങഴ മഹാദേവ ക്ഷേത്രം ബന്തി പൂവുകളുടെ പ്രധാന ഗുണഭോക്താവും എന്നതാണ് പ്രത്യേകത ആയതിനാൽ കങ്ങഴ ഗ്രാമ പഞ്ചായത്തിൽ "ദേവ ഹരിതം " എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത് എന്നും മുകേഷ് കെ മണി പറഞ്ഞു.പത്തനാട് കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ തൈനട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിബു ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ബ്ലോക്ക് മെമ്പർമാരായ ലത ഉണ്ണികൃഷ്ണൻ, ബി. രവീന്ദ്രൻ നായർ, രജ്ഞിനി ബേബി, മിനി സേതുനാഥ്, ശ്രീജിത്ത് കെ.എസ്.ദേവസ്വം സെക്രട്ടറി രഘുനാഥ പിള്ള, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിന്ദു റ്റി, കൃഷി ഓഫീസർ, സൂര്യമോൾ.റ്റി.ആർ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ശ്രീദേവി ഇ എസ്. അസിസ്റ്റൻ്റ് ടെക്നോളജി മാനേജർ ബിന്ദു സജികുമാർ തുടങ്ങിയവർ സംസാരിച്ചു.