ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പരക്കെ മഴ ലഭിക്കുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇന്നലെ സംസ്ഥാനത്ത് പരക്കെ പകൽ മഴ ലഭിച്ചിരുന്നു. നേരത്തെയുള്ള റിപ്പോർട്ടുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ പരക്കെ യെന്നോണം മഴ ലഭിക്കുമെന്നും ഞായറാഴ്ച മഴക്ക് അല്പം ശമനം ഉണ്ടാകും എന്നും അറിയിച്ചിരുന്നു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അപകട മേഖലകളില്‍ താമസിക്കുനവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.