ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
പൊതു ഇടം l JULY 13 l Edited & published by: anima v
എന്തിനും ഏതിനും സോഷ്യൽ മീഡിയയെ തിരയുന്ന വലിയൊരു സമൂഹമായി മാറിയിരിക്കുകയാണ് യുവാക്കളും യുവതികളും. ഇതിൻറെ എല്ലാ വശങ്ങളും അവർ പരിശോധിക്കറില്ല. യൂട്യൂബ് ഒരു വിനോദ ഉപാധി എന്നതിനപ്പുറം സാമൂഹിക, സാംസ്കാരിക, രംഗത്തെ ശാസ്ത്രലോകത്തെ അറിവുകൾ നേടിയെടുക്കുന്ന ഇടമാണ് എന്ന് യുവാക്കൾ ധരിച്ചുവച്ചിരിക്കുകയാണ്. ഒരു പരിധിവരെ യൂട്യൂബിൽ വരുന്ന കണ്ടെന്റുകൾ ശരിയാവുകയും എന്നാൽ ലാഭത്തിന് മാത്രം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കണ്ടെന്റുകൾ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി യൂട്യൂബർമാർ ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
അവർ പറയുന്നതാണ് ശരി എന്ന് പലരും വിശ്വസിക്കുന്ന തരത്തിലാണ് വീഡിയോകൾ ചെയ്യുന്നത്. ഇത്തരം വീഡിയോകൾ കണ്ടിട്ടാണ് ഹിപ്നോട്ടിസം നടത്തി വിദ്യാർത്ഥികൾ അബോധാവസ്ഥയിലേക്ക് പോയത്.ഹിപ്പ്‌നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വി.കെ.രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെള്ളിയാഴ്ച നാലു കുട്ടികള്‍ ബോധമറ്റു വീണത്. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ഹിപ്പ്‌നോട്ടിസത്തെ തുടര്‍ന്ന് ആശുപത്രിയിലായത്.
യുട്യൂബ് നോക്കിയാണ് ഹിപ്പ്‌നോട്ടിസം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തലകുനിച്ചു നിറുത്തി കഴുത്തിലെ ഏതോ ഞരമ്പില്‍ പിടിച്ച് വലിക്കുന്നതാണ് രീതി. സ്‌കൂളില്‍ ബോധമറ്റു വീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്ത് വെള്ളം തളിച്ച് വിളച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതെ തുടര്‍ന്ന് ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സാധാരണ നിലയിലേക്ക് വന്നു. തുടര്‍ന്ന് ഇവരാണ് ഹിപ്പ്‌നോട്ടിസം നടത്തിയതാണെന്ന് പറഞ്ഞ്.