കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 1 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പോസ്റ്റ്മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്സിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഈ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് നിവേദനം നല്‍കുകയും ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് നിന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നടപടികള്‍ താമസം നേരിട്ടിരുന്നു. അതിന് ശേഷം ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തി നിര്‍ദ്ദേശിച്ച കാലാവധിക്കുള്ളില്‍ തന്നെ പണി പൂര്‍ത്തിയാകുന്ന പുരോഗതി കൈവരിച്ചു.
വളരെയേറെ പഴക്കമുള്ള നിലവിലെ കെട്ടിടത്തിലെ അപര്യാപ്തതകളെല്ലാം ഇതോടെ പരിഹരിക്കാനാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ഹേറേഞ്ച് മേഖലയിലടക്കമുള്ള ജനങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനും മോര്‍ച്ചറി സേവനങ്ങള്‍ക്കും കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും.
മറ്റ് തടസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ആശുപത്രിക്ക് കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
.jpg)
.jpeg)

