കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുലിന്റെ അടിയേറ്റ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ തർക്കത്തിനൊടുവിൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രോഗിയായ പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.