malinyamuktham navakeralam: മാലിന്യമുക്തം നവകേരളത്തിൻ്റെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു

0



വാഴൂർ:  മാലിന്യമുക്തം നവകേരളം ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.  മന്നം സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാലയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. തുടർന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താനി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.  മാലിന്യ മുക്തം 2.0 ക്യാമ്പയിൽ സംബന്ധിച്ച അവതരണം  കില   ബ്ലോക്ക് കോഡിനേറ്റർ  ബി. ശ്രീകുമാർ നടത്തി.

നവകേരളം പഞ്ചായത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള അവതരണവും, നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും 2024- 25 പദ്ധതികളുടെ അവതരണവും ശില്പശാലയുടെ ഭാഗമായി നടന്നു.  വിവിധ ഗ്രൂപ്പുകളായി , വാതിൽപ്പടി ശേഖരണത്തെയും ജൈവമാലിന്യം അടിസ്ഥാനമാക്കിയുള്ള സൗകര്യത്തെയും, അജൈവ മാലിന്യം അടിസ്ഥാനമാക്കിയ സൗകര്യങ്ങളെ കുറിച്ചും, വേസ്റ്റ് ജനറേഷൻ ഇടപാടുകളെയും ,ഹരിതമിത്രം ആപ്പിനെയും എൻഫോഴ്സ്മെന്റിന്റെയും ക്യാമ്പയിനെയും സംബന്ധിച്ചുള്ള വിഷയങ്ങൾ  ചർച്ച ചെയ്ത് ഗ്രൂപ്പ് ചുമതലക്കാർ അവതരിപ്പിച്ചു.

  ചർച്ചകളുടെ ക്രോഡീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. റെജി മറുപടി നൽകി.  മാലിന്യങ്ങൾ   പൊതുസ്ഥലത്ത് കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനപ്പുറം, അവനവൻറെ മാലിന്യം അവനവൻറെ വീട്ടിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ശീലം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും പൊതുസ്ഥലങ്ങളിൽ, പൊതുവായി ചെയ്യുന്ന മിഠായി പേപ്പർ ഉൾപ്പെടെയുള്ളത് വലിച്ചെറിയാതെ അവ നമ്മൾ ഉപയോഗിച്ച ശേഷം നമ്മുടെ ബാഗുകളിൽ സൂക്ഷിച്ചു വീട്ടിൽ കൊണ്ട് സംസ്കരിക്കാൻ നമ്മൾ തയ്യാറാകണമെന്നും പ്രസിഡണ്ട് പറഞ്ഞു.



ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും അവർക്ക് നൽകുന്ന യൂസർ ഫീ യെ സംബന്ധിച്ചും വിപുലമായ ചർച്ച നടന്നു.  70% ആളുകളും പൂർണ്ണമായും പദ്ധതിയോട് യോജിക്കുകയും  ബാക്കിയുള്ളവർ  വിയോജിപ്പിലൂടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.  

വ്യാപാരി വ്യവസായികളുമായി ചേർന്നുകൊണ്ട് വാഴൂർ  ഗ്രാമപഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും പൊതു ജനങ്ങൾക്ക് കൊടുക്കാൻ പാടില്ല എന്ന് കർശനമായ നിർദ്ദേശം  നൽകുമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.  

വാഴൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും നിലവിലെ സ്ഥിതി പ്രകാരം മാലിന്യം 90 ശതമാനവും നീങ്ങിയതായും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വലിച്ചെറിയുന്ന ശീലങ്ങളിൽ ജനങ്ങൾക്ക് മാറ്റം വന്നതായും യോഗം വിലയിരുത്തി. 

കൂടുതൽ ആളുകളിലേക്ക് ക്യാമ്പയിൻ നടത്തി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിക്കുന്നതിനും ശില്പശാല ചർച്ചയ്ക്ക് വച്ചു. ജനറൽ കൺവീനർ വി. ആർ പ്രകാശ് നന്ദി പറഞ്ഞു.

ജോയിന്റ് കൺവീനർ വി പി പുരുഷോത്തമൻ ,വിവിധ വാർഡുകളിൽ നിന്നായി വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ,വിവിധ സംഘടന ഭാരവാഹികൾ, ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലുള്ള സ്കൂൾ അദ്ധ്യാപകർ തുടങ്ങി നിരവധി ആളുകൾ ശില്പശാലയുടെ ഭാഗമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !