കോട്ടയം: കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിക്കുന്നതിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ ഞാലിയാകുഴി, തെങ്ങണ, കുന്നുംപുറം, പായിപ്പാട്, കുരിശുംമൂട്, ചങ്ങനാശ്ശേരി, മതുമൂല, തുരുത്തി, ചിങ്ങവനം, സിമന്റ് കവല, മെഡിക്കൽ കോളജ്, അമ്മഞ്ചേരി, അതിരമ്പുഴ, ഏറ്റുമാനൂർ, പാലാ, കിടങ്ങൂർ, മുത്തോലി, അയർക്കുന്നം, മണർകാട്, പാമ്പാടി, കൊടുങ്ങൂർ, പുളിക്കൽകവല, നെടുങ്കുന്നം എന്നീ സ്ഥലങ്ങളിലാണ് സ്റ്റാളുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ വിശദവിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9495137584, 9447686555, 9847957351.