പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി.പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്.കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികൾ സ്വർണം തട്ടിയത്.പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.കൂട്ടുപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി