2024 ആഗസ്റ്റ് 12
ലെ ദിവസഫലം
![]() |
മേടം |
മത്സരങ്ങളില്‍ വിജയം. കലാരംഗത്ത് പ്രശസ്തി. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധന നേട്ടം. കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും.ജോലിയിൽ സ്വാധീനം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ജോലിയിലെ തിരക്ക് ആരോഗ്യത്തെ ബാധിക്കാം. അതിനാൽ ഇപ്പോൾ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. ഭാഗ്യ സംഖ്യ- 18 ഭാഗ്യ നിറം- നേവി ബ്ലൂ
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്‌രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക് യോഗം. സഹോദരങ്ങളില്‍നിന്നും ധനസഹായം. യാത്രാക്‌ളേശം പരിഹരിക്കപ്പെടും. അപ്രതീക്ഷിത ഭാഗ്യാനുഭവം.ബിസിനസ്സ് പ്രവർത്തനങ്ങൾ ലാഭകരമായിരിക്കാം. വരുമാനവും വർദ്ധിക്കും. ഭാഗ്യ സംഖ്യ-12 ഭാഗ്യ നിറം- കറുപ്പ്
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് നേട്ടം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം.വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക. കുടുംബത്തിലും സമൂഹത്തിലും ഇന്ന് നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ഭാഗ്യ സംഖ്യ- 2 ഭാഗ്യ നിറം- പർപ്പിൾ
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും.ബിസിനസ്സുകാർക്ക് ഇന്ന് നിങ്ങൾ ആഗ്രഹിച്ച ലാഭം വന്നുചേരും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഭാഗ്യ സംഖ്യ- 4 ഭാഗ്യ നിറം- മജന്ത
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക. അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസ രംഗത്ത് നിരാശാജനകമായ തുടക്കം. ഇന്ന് നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് പൂർത്തീകരിക്കാൻ സാധിക്കും. ഇന്ന് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ ഒരു കാര്യങ്ങളിലും അശ്രദ്ധ പാടില്ല. ഭാഗ്യ സംഖ്യ- 17 ഭാഗ്യ നിറം- ഓറഞ്ച്
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകും.ജോലികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം അനുഭവപ്പെടും. ഇപ്പോൾ നിങ്ങൾക്ക് അനാവശ്യമായ ശത്രു ഭയം ഉണ്ടാകും. ചെയ്യുന്ന ജോലിയിൽ ഉൽക്കണ്ഠയും പെരുമുറക്കവും നിലനിൽക്കും. ഭാഗ്യ സംഖ്യ- 11 ഭാഗ്യ നിറം- മെറൂൺ
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന് സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.ഇപ്പോൾ നിങ്ങളുടെ അനാവശ്യ ചെലവുകളും വർധിക്കും.എങ്കിലും ബിസിനസിൽ ഇന്ന് നിങ്ങൾക്ക് ആഗ്രഹിച്ച ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അപകടസാധ്യതയുള്ള ജോലികൾ ഏറ്റെടുക്കാതിരിക്കുന്നത് ആയിരിക്കും ഉചിതം. ഭാഗ്യ സംഖ്യ- 16 ഭാഗ്യ നിറം- ചുവപ്പ്
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
ധനനഷ്ടം, മാനഹാനി എന്നിവയുണ്ടാവാന്‍ സാധ്യത. ആലോചനയില്ലാത്ത പല പെരുമാറ്റങ്ങളും ആപത്തിലെത്തിക്കും. സഹോദരങ്ങളുമായി പിണങ്ങാനിടവന്നേക്കും. ജയസാധ്യതയുള്ള കാര്യങ്ങള്‍ പോലും എതിരായി ഭവിക്കാനിടവരും.മറ്റുള്ള ആളുകളുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ്സിൽ ഇന്ന് കൂടുതൽ ലാഭ സാധ്യത സൂചിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യ സംഖ്യ- 6 ഭാഗ്യ നിറം- മഞ്ഞ
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
പ്രായോഗിക ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി ഭവിക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാവും. പരമ്പരാഗത സ്വത്തുക്കള്‍ ലഭിക്കാനിടവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പിതാവുമായി സ്വരച്ചേര്‍ച്ചയില്ലായ്മയില്ലതാവും.നിക്ഷേപത്തിലൂടെ മികച്ച സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്പം ആശങ്ക നിലനിൽക്കും. ഭാഗ്യ സംഖ്യ- 7 ഭാഗ്യ നിറം- പച്ച
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
വ്യാപാരത്തില്‍ പല പ്രതിബന്ധങ്ങളും ഉണ്ടായേക്കും. ബന്ധുക്കളുമായി ചില്ലറ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത. ഔദ്യോഗിക രംഗത്ത് ഉന്നതരുമായി ഇണങ്ങിപ്പോവാന്‍ ശ്രമിക്കുന്നത് ഉത്തമം. അയല്‍ക്കാര്‍ സഹായിക്കും. മറ്റുള്ളവരുടെ ജോലിയിൽ ഇടപെടാതിരിക്കുന്നത് ആയിരിക്കും ഉചിതം. ബിസിനസിൽ ഇന്ന് ലാഭത്തിനുള്ള സാധ്യതകൾ വന്നുചേരും. ഭാഗ്യസംഖ്യ- 3 ഭാഗ്യനിറം- ആകാശ നീല
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
പല ഗുരുതരമായ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട് പല നേട്ടങ്ങളും ഉണ്ടാക്കും. മാതാപിതാക്കളുടെ ആശീര്‍വാദം ഉണ്ടാവും.ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. എന്നാൽ ചെയ്യുന്ന കാര്യങ്ങളിൽ തിടുക്കം കാണിക്കരുത്. ഭാഗ്യ സംഖ്യ- 11 ഭാഗ്യ നിറം- തവിട്ട് നിറം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
ജോലി സംബന്ധമായി യാത്ര കൂടുതലാവും. ആരോഗ്യ രംഗത്ത് ചില്ലറ ചിലവുകളുണ്ടാവും. മാതാവിന്‍റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കച്ചവടത്തില്‍ ലാഭം ഉണ്ടാവാന്‍ സാധ്യത. ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിക്കാന്‍ ഇടവരും.നിങ്ങളുടെ ആരോഗ്യം ദുർബലമാക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കാനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. സ്വന്തം ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. ഭാഗ്യ സംഖ്യ- 9 ഭാഗ്യ നിറം- പിങ്ക്