പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷ കേരള കോട്ടയവും, കറുകച്ചാൽ ബ്ലോക്ക് റിസോഴ്സ് സെൻററിൽ ആരംഭിച്ച ഓട്ടിസം സെൻറർ ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. സെൻറ് പോൾസ് ഹൈസ്കൂളിലാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കെ എ സുനിത,എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ കെ ജെ പ്രസാദ്, പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകാന്ത് പി തങ്കച്ചൻ, സുബിൻ നെടുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.