വാഴൂർ : ഭാരതീയ ചികിത്സാ വകുപ്പും വാഴൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പകർച്ചവ്യാധി പ്രതിരോധത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് ഡോക്ടർ രേണുക നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ, മെമ്പർമാരായ അജിത്ത് കുമാർ, നിഷാ രാജേഷ് , ഡോക്ടർ ശ്രീനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.