വാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും, ഓണകിറ്റ് നറുക്കെടുപ്പും നടന്നു. വാഴൂർ ഗ്രാമപഞ്ചായത്ത് സി .ഡി.എസ് ചെയർ പേഴ്സൺ സ്മിത ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർ പേഴ്സൺ ബിന്ദു സുകുമാരൻ സ്വാഗതം പറഞ്ഞു. വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. സേതു ലക്ഷ്മി , വികസന കാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിജി നടുവത്താനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ PJ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീകാന്ത് പി.തങ്കച്ചൻ
വാർഡ് മെമ്പർമാരായ നിഷ രാജേഷ്, സൗദ ഇസ്മയിൽ, തോമസ് വെട്ടുവേലി, ടെൽമ ജോർജ് , ഷാനിദ അഷറഫ്, അജിത്ത്കുമാർ ,ജിബി പൊടിപാറ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ചാർജ് ഓഫീസർ 2023 - 2024 സാമ്പത്തിക വർഷത്തിലെ കണക്കും അവതരിപ്പിച്ചു.
സി.ഡി.എസ് മെമ്പർമാർ , അക്കൗണ്ടന്റ് അനുപമ ഇ.പി, ഐ.പി ആർ പി ദേവിക, MEC മാരായ രാജിമോൾ , ലിജ തോമസ് തുടങ്ങി വാർഡുകളിൽ നിന്ന് 11 അംഗbഎ.ഡി.എസ് പ്രതിനിധികളും പങ്കെടുത്തു. പൊതുസഭയ്ക്ക് സാമൂഹ്യവികസന ഉപസമിതി കൺവീനർ ഷേർളി ജോസ് കൃതഞ്‌ജത രേഖപ്പെടുത്തി.


