അറബിക്കടലിലും കച്ച് - പാക്കിസ്ഥാന് തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അറബിക്കടലില്‍ പ്രവേശിച്ചു അസ്ന (Ansa) ചുഴലിക്കാറ്റായി മാറി, ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.
ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം ശക്തമായി മഴ ലഭിക്കാന്‍ കാരണം അതിതീവ്ര ന്യൂനമര്‍ദ്ദമാണ്. അസാധാരണമായ മണ്‍സൂണ്‍ കാറ്റാണ് ചുഴലിക്കാറ്റിന്റെ രൂപീകരണത്തിനു കാരണം. അസ്ന ചുഴലിക്കാറ്റ് പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നുമാറാന്‍ സാധ്യത.
55555555555555555555555555555
പാക്കിസ്ഥാനാണ് ചുഴലിക്കാറ്റിനു അസ്ന എന്ന പേര് നല്‍കിയിരിക്കുന്നത്. അസ്ന ചുഴലിക്കാറ്റ് കേരള തീരത്തെ തൊടില്ലെങ്കിലും ഇതിന്റെ സ്വാധീനത്താല്‍ വരും മണിക്കൂറുകളില്‍ മഴയ്ക്കു സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ശക്തി പ്രാപിക്കുകയാണ്. ആന്ധ്രാ-ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യുനമര്‍ദ്ദം നാളെയോടെ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അറബിക്കടല്‍ ന്യുനമര്‍ദ്ദ പാത്തി കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ കൂടി സ്വാധീനത്തില്‍ കേരള തീരത്ത് കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 25-40 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചിരിക്കുന്നു. കേരളത്തില്‍ അടുത്ത 1-2 ദിവസങ്ങളില്‍ മഴ തുടരും.



