കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ മാറ്റം. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53720 രൂപയാണ് വില. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 6715 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5565 രൂപയാണ് നല്‍കേണ്ടത്. ഇന്ന് 25 രൂപ വര്‍ധിച്ചിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 90 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചതാണ് കേരള വിപണിയിലും വില ഉയരാന്‍ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില 2,500 ഡോളറിന് മുകളിൽ എത്തിയതാണ് സ്വർണ വില ഉയർത്തിയത്
.jpg)


