പൊതു ഇടം
യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതായാണ് പരാതി.ഷെമീറും ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ നഗ്ന പൂജ നടത്തണമെന്ന് പൂജാരിയായ പ്രകാശന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഷെമീര്‍ ഭാര്യയെ പൂജയ്ക്ക് നിര്ബന്ധിച്ചുഎന്നും, നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



