സദ്യയില്ലാതെ ഓണാഘോഷമില്ലല്ലോ,അത് മികച്ച രീതിയില്‍ വിളമ്പണം. ഓണസദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളും രീതികളുമൊക്കെയുണ്ട്. അതിനെ കുറിച്ച് അറിയാം.
ആദ്യം കന്നിമൂലയില്‍ വിളക്കു കൊളുത്തി ചന്ദനത്തിരി കത്തിച്ച് അതിനു മുമ്പില്‍ തൂശനിലയിട്ട് ഗണപതിയ്ക്കും മഹാബലിയ്ക്കും വിളമ്പണം. ചിലയിടങ്ങളില്‍ ഇത് പിതൃക്കളെ സങ്കല്പ്പിച്ചാണെന്നും കരുതുന്നുണ്ട്.
തൂശനില അല്ലെങ്കില്‍ നാക്കിലയാണ് ആദ്യം വിളമ്പേണ്ടത്.വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക.ആദ്യം വിളമ്പുന്നത് ഉപ്പാണ്, തൊടുകറികള്‍ കിച്ചടി, പച്ചടി, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പും , തോരന്‍, അവിയല്‍, ഓലന്‍ ഇലയില്‍ വിളമ്പണം.കായനുറുക്ക്, ശര്‍ക്കര വരട്ടി, എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വിളമ്പും. പപ്പടവും ഇവിടെത്തന്നെയാണ് നല്‍കുക.ഇടത്തും വലത്തും പഴം വെയ്ക്കുന്നവരും ഉണ്ട്.ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും.
വലത്തേയറ്റത്ത് കാളന്‍.കറിയെല്ലാം വിളമ്പിയാല്‍ പിന്നെ ചോറ് വിളമ്പാം.ഇലയുടെ താഴെത്തെ ഭാഗം മധ്യത്തില്‍ ചോറ് വിളമ്പും.ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും. അതിനു ശേഷം കറികള്‍ കൂട്ടി സദ്യ കഴിക്കാന്‍ സാമ്പാര്‍ വിളമ്പുകയായി.സാമ്പാര്‍ കഴിഞ്ഞാല്‍ പുളിശ്ശേരി.വീണ്ടും അല്‍പം ചോറ്, പിന്നെ മോര്, രസം.ചോറ് കഴിഞ്ഞ് പായസം. അടപ്പായസമാണ് ആദ്യം. തെക്കന്‍ കേരളത്തില്‍ അടപ്പായസം പഴമുടച്ചാണ് കഴിക്കുക.പായസം കഴിഞ്ഞ് മോരും രസവും അല്‍പം ചോറു വാങ്ങി കഴിക്കാം.



