സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമായി തുടരും.തീവ്ര മഴ മുന്നറിയിപ്പ് ഉള്ളതിനാൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽ നേരിയ മഴപെയ്യുന്നുണ്ട്.
Kerala Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ ശക്തമായ മഴയ്ക്ക് സാധ്യത
9/01/2024
0
Tags



