ഇടുക്കി വണ്ടിപ്പെരിയാറിൽ കാലിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)ആണ് മരിച്ചത്. കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. ഈ വിവരം അതുവരെ ആരും മനസ്സിലാക്കിയിരുന്നില്ല.
കഴിഞ്ഞ 27നു സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. അതിനിടെ തിരുമ്മുചികിത്സയും നടത്തി. ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റതായി കണ്ടെത്തിയത്.
സൂര്യയുടെ അച്ഛനും അമ്മയും അർബുദം ബാധിച്ചാണ് മരിച്ചത്. ഏക സഹോദരി ഐശ്വര്യയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കുട്ടി. തിങ്കളാഴ്ച തേനി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
.jpg)


