ജില്ലാ വാർത്തകൾ
വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ രാത്രി ഷൂ വിൽപന കടയുടെ മുൻപിലെ ചില്ല് എറിഞ്ഞുടച്ചു മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷണ സംഘത്തിലെ 3പേരാണ് ആദ്യം കടയുടെ മുൻപിൽ എത്തിയത്. മുഖം മറച്ച യുവാവ് ഗ്ലാസ് എറിഞ്ഞുടച്ച ശേഷം അകത്തു കയറി ഷൂസ് എടുത്തു കൊണ്ടുപോയി. ഈ സമയം മറ്റുള്ളവർ ഇവിടെ നിന്നും ഓടി മറഞ്ഞു. കുറച്ചു സമയം പരിസരം നിരീക്ഷിച്ച ശേഷം പിന്നാലെ ഓരോരുത്തരായി വന്നു വീണ്ടും ഷൂസുകൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞത്. പിന്നീട് ഇവർ ഒന്നിച്ച് തിരിച്ചു പോകുന്ന ദൃശ്യങ്ങളും സമീപത്തെ മറ്റൊരു കടയിലെ സിസിടിവിയിൽ നിന്നു ലഭ്യമായി.
പിടിയിലായ 4 പേരും സുഹൃത്തുക്കളാണെന്നും ഇവരിൽ പ്രായപൂർത്തിയാകാത്ത കാഞ്ഞിരപ്പള്ളി സ്വദേശിയുടെ വീട്ടിലെത്തിയതാണ് ഇവരെന്നും പൊലീസ് അറിയിച്ചു.



