ദേശിയ പാത 183 ൽ പൊൻകുന്നം എസ്എച്ച് യുപി സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴയിൽ അമീർ(24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെആയിരുന്നു അപകടം.അട്ടിക്കൽ പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് യുവാവ് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസിൽ യുവാവിൻ്റെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു
.jpg)


