2024 സെപ്റ്റംബർ 05
ലെ ദിവസഫലം
![]() |
| മേടം |
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക.ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. പരിഹാരം: മത്സ്യത്തിന് തീറ്റ നല്‍കുക
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിക്കും.ബിസിനസില്‍ പുതിയ കരാറുകള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാല്‍, ഇത് നിങ്ങള്‍ക്ക് പിന്നീട് ദോഷകരമായി മാറിയേക്കും. അതിനാല്‍ ജാഗ്രത പാലിക്കുക. പരിഹാരം: ശിവ ചാലിസ ചൊല്ലുക
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും.ഇന്ന് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. ജോലിക്കാരായവരെ ശത്രുക്കള്‍ ബുദ്ധിമുട്ടിച്ചേക്കാം. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുത്. ക്ഷമയോടെ നിലകൊള്ളാന്‍ പരിശ്രമിക്കുക. പരിഹാരം: തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും വൈകുന്നേരം ശിവനെ ആരാധിക്കുകയും ചെയ്യുക.
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക.രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കും. സാമൂഹിക മേഖലയിലും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടരുത്. നിങ്ങള്‍ ഒരു പാര്‍ട്ട് ടൈം ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇന്ന് നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങള്‍ വാങ്ങാവുന്നതാണ്. പരിഹാരം: വിഷ്ണു ഭഗവാനെ ആരാധിക്കുക.
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക. ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്തെ ശത്രുക്കള്‍ക്ക് നിങ്ങളുടെ പുരോഗതിയില്‍ അസൂയ തോന്നാനിടയുണ്ട്. അതിനാല്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുക. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കാം. പരിഹാരം: ശിവകുടുംബത്തെ ആരാധിക്കുകയും ശിവലിംഗത്തില്‍ കൂവളത്തിന്റെ ഇല സമര്‍പ്പിക്കുകയും ചെയ്യുക.
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
മത്സരപ്പരീക്ഷകളില്‍ വിജയം. വസ്തുസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹം, ധനം, വാഹനം ഇവയ്ക്ക് യോഗം. മാതൃ-പിതൃസ്വത്ത് ലഭിക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശസ്ഥി അഹങ്കാരം ഉണ്ടാക്കാതെ നോക്കുന്നത് നന്ന്.സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട ആളുകളുമായി വനിതാ സഹപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സഹകരിച്ച് പ്രവര്‍ത്തിക്കും. പരിഹാരം: രുദ്രാക്ഷമാല ഉപയോഗിച്ച് മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. സാഹിത്യരംഗത്ത് നേട്ടം. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത. പ്രൊമോഷന്‍ ലഭിക്കും.ബിസിനസ്സുകാര്‍ക്ക് ഇന്ന് ജോലിസ്ഥലത്ത് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പരിഹാരം: വൈകുന്നേരം ശിവലിംഗത്തെ ആരാധിക്കുക.
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷ൹ം സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണിന്ന്.ഇന്ന് നിങ്ങൾക്ക് തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ഉണ്ടാകും. അത് നിങ്ങളുടെ ഭാവി മികച്ചതാക്കും. നിങ്ങളുടെ ജോലിസ്ഥലത്തെ എല്ലാ ഉത്തരവാദിത്തങ്ങളും ഇന്ന് നിങ്ങള്‍ വിജയകരമായി നിറവേറ്റും. പരിഹാരം: ശിവലിംഗത്തില്‍ വെളുത്ത ചന്ദന തിലകം പുരട്ടുക.
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
മനോദുഃഖത്തിന് സാദ്ധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും.ജോലിസ്ഥലത്തെ പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യപ്പെടുകയും അവയ്ക്ക് നേതൃത്വം നല്‍കാന്‍ നിങ്ങളോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യും.
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വിജയമുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. കുടുംബ ജീവിതം ഉത്തമമാവും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.നിങ്ങളുടെ സംസാരം കൊണ്ട് എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഇന്ന് നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം ആ പണം തിരികെ ലഭിക്കില്ല. . പരിഹാരം: ശിവനെ ആരാധിക്കുകയും ശിവ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകും. കച്ചവടം, കൃഷി എന്നീ മേഖലകളില്‍ പൊതുവേ ഗുണകരമായ സമയം. യാത്രകളില്‍ അതീവ ശ്രദ്ധ നല്‍കുന്നത് ഉത്തമം.സഹപ്രവര്‍ത്തകരോടൊപ്പം സമയം ചിലവഴിക്കും. ചില ജോലികളില്‍ സഹായവും ലഭിക്കും. ജോലികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും.
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
സിനിമയുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. ഉദ്യോഗത്തില്‍ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും.ഇന്ന് നിങ്ങളുടെ വരവും ചെലവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാക്കണം. അല്ലാത്തപക്ഷം ഭാവിയില്‍ അത് ബുദ്ധിമുട്ടായേക്കാം.















