വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലാവസ്ഥ വ്യതിയാന കർമപദ്ധതി ഗവ : ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പ്രകാശനം ചെയ്തു.സമകാലീന കേരളം നേരിടുന്ന കാലാവസ്ഥ വ്യതിയാനവും അവമൂലം സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം, വരൾച്ച, ഉരുൾ പൊട്ടൽ തുടങ്ങി വിവിധ പ്രശ്നങ്ങളും കാരണങ്ങളും പ്രതിവിധികളും സമഗ്രമായി ഈ കർമ്മ പദ്ധതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള സ്വാഗതം ആശംസിച്ചു. കിലയുടെ ബ്ലോക്ക് കോർഡിനേറ്റർ വി.വി.പുരുഷോത്തമൻ കർമ്മപദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് വിപ്പ്.ഡോ.എൻ.ജയരാജ്, പുസ്തകപ്രകാശനം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ , വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പി.ടി,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ആധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി എം ജോൺ, ലതാ ഷാജൻ, മെമ്പർമാരായ രവീന്ദ്രൻ നായർ, ശ്രീജിത്ത് വെള്ളാവൂർ,ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ് , സെക്രട്ടറി സുജിത് പി.എൻ, സജി വി .എം എന്നിവർ പ്രസംഗിച്ചു. കോർ കമ്മിറ്റി കൺവീനർ ശാലിനി പി.ടി കൃതജ്ഞത രേഖപ്പെടുത്തി.



