വാഴൂർ: വാഴൂർ കുടുംബശ്രീയുടെ ഓണം വില്പന രണ്ടാം ദിനം ആവേശത്തിൽ . കോട്ടയം ജില്ലാ കുടുംബശ്രീ മിഷനും, വാഴൂർ ഗ്രാമപഞ്ചായത്ത് സിഡിഎസും സംയുക്തമായി ഓണത്തെ വരവേറ്റുകൊണ്ട് ഓണവിവരണ മേള രണ്ടാം ദിവസത്തേക്ക് കടന്നു.വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, മൂന്നാം വാർഡ് വൈരമല ഭാഗത്തുമായി ക്രമീകരിച്ച വിപണന മേളയിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു.
കമ്മ്യൂണിറ്റി ഹാളിൽ വിപണനമേളയ്ക്ക് വൈസ് ചെയർപേഴ്സൺ ബിന്ദു സുകുമാരനും, ഗീതാപുരുഷോത്തമനും, രമ്യയും, സിഡിഎസ് അംഗങ്ങളും നേതൃത്വം നൽകി.
മൂന്നാം വാർഡിൽ ചെയർപേഴ്സൺ സ്മിതാ ബിജുവും, രാജിയും, സിഡിഎസ് മെമ്പർമാരും നേതൃത്വം നൽകി. വിപണന മേളയിൽ ബ്ലോക്ക് കോഡിനേറ്റർ വിജേഷ് , ശാലിനി, ശ്രീലേഖ, വിദ്യ, വെള്ളാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഹരികുമാർ തുടങ്ങിയവർ സന്ദർശനം നടത്തി.


.jpeg)


