ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയെ തുടർന്ന് കേരളത്തിൽ ഇന്നും മഴ സാധ്യത. കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. ഇടത്തരം മഴയും ചാറ്റിൽ മഴയും ആണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ അതി തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലപ്പെട്ട് ചത്തീസ്ഗഡിന് മുകളിൽ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ഇതു മൂലം ഉള്ള മഴ ആ മേഖലകളിൽ തുടരും. കേരളത്തിലെ കാറ്റിനെയോ മഴയെയോ ഇത് ഇനി സ്വാധീനിക്കില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന മത്സരിച്ച് ഇന്ന് കേരളത്തിൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതിശക്തമായ മഴയോ തീവ്രമഴയോ അടുത്ത അഞ്ചു ദിവസം പ്രതീക്ഷിക്കുന്നില്ല. കേരളത്തെ സ്വാധീനിക്കുന്ന അന്തരീക്ഷഘടകങ്ങൾ നിലവിലില്ലാത്തതാണ് കാരണം.
കാലവർഷം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്ന് വിട വാങ്ങുന്നതിന്റെ സൂചനകൾ ഇപ്പോഴും ദൃശ്യമായിട്ടില്ല. സാധാരണ സെപ്റ്റംബർ 15 മുതലാണ് ഇത്തരം സൂചനകൾ കണ്ടു തുടങ്ങാറുള്ളത്. ഒക്ടോബർ പകുതിയോടെ വിടവാങ്ങൽ പ്രക്രിയ പൂർത്തിയാവുകയും തുടർന്ന് തുലാവർഷം എത്തുകയും ചെയ്യും
.jpg)


