സ്വകാര്യ ബസുകളുടെ മത്സരയോട്ടം, കെ കെ റോഡിൽ വാഹനാപകടം
വാഴൂർ: ഇളപ്പുങ്കൽ പെൻഷൻ ഭവന് സമീപം വാഹനാപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് വന്ന മെഡോണ ബസ് മറ്റൊരു ബസുമായി മത്സരിച്ചു വരികയും,ബസ് അപകടകരമായി നാലു വാഹനങ്ങളെ മറികടന്നുവന്ന്,വലത്തോട്ട് തിരിഞ്ഞു കയറാൻ തുടങ്ങിയ, കൊടുങ്ങൂർ സ്വദേശിയുടെ കാറിനു പിൻവശത്ത് ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻവശം തകർന്നു. ബസ്സിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണം. കാർ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു .


