പൊൻകുന്നം : പൊൻകുന്നം-പുനലൂർ ഹൈവേയിൽ മറ്റത്തിൽപ്പടിയിൽ വഴിയോരത്തുനിന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച കാർ സമീപത്തെ വീടിന്റെ പോർച്ചിലേക്ക് ഇടിച്ചുകയറി. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പൊൻകുന്നം കിഴക്കേതിൽ ജി.രമേശി(46)നെ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് നിർത്തി വഴിയരികിൽ നിൽക്കുകയായിരുന്നു രമേശ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം നടന്നത് . രമേശിനെ ഇടിച്ച ശേഷം കാർ കേറ്ററിങ് ആൻഡ് ഡെക്കറേഷൻ സ്ഥാപനത്തിന്റെ മുൻപിൽ ഷെഡിന്റെ തൂണുകളിലും ഇടിച്ചു. ഇതോടെ സ്ഥാപനത്തിന്റെ ബോർഡ് അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ മുകളിലേക്കു വീണു.


