വാഴൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊടുങ്ങൂർ ദേവീക്ഷേത്ര പരിസരത്തോട് ചേർന്ന വാർഡുകൾ ആയ 13, 8 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പാറാംതോട് കുടിവെള്ള പദ്ധതിയാണ് പൂർത്തിയായത്.
വാർഡ് മെമ്പർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ, രഞ്ജുവിന്റെ മേൽനോട്ടത്തിൽ പദ്ധതി യാഥാർത്ഥ്യമായി. നൂറിൽപരം കുടുംബങ്ങൾക്കാണ് കുടിവെള്ളം എത്തുക.പാറാംതോട് കീച്ചേരിപ്പടി ജംഗ്ഷനിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അജിത്ത് കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി നടുവത്താണി, മെമ്പർമാരായ നിഷാ രാജേഷ്, സുബിൻ നെടുംപുറം, സിന്ധു ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.




