വാഴൂർ: കൊടുങ്ങൂർ രാമവിലാസം എൻഎസ്എസ് കരയോഗത്തിന്റെ പ്രതിമാസ കരയോഗം മന്നം സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. കരയോഗം പ്രസിഡന്റ് സി ജി ഹരിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ശിവപ്രസാദ്, വനിതാ സമാജം പ്രസിഡന്റ് പ്രൊഫ. പുഷ്കലാദേവി ടീച്ചർ, സെക്രട്ടറി അനിത ജി നായർ, എൻ ആനന്ദവല്ലിയമ്മ ടീച്ചർ, ബാലസമാജം സെക്രട്ടറി അഭയ് ആർ നായർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ -ജില്ലാ യുവ ജനോത്സവ കായിക മത്സരിച്ചു. വിജയികളായ കുട്ടികളെയും, ഇന്ത്യൻ കരസേനയിൽ ജോലി ലഭിച്ചു പോകുന്ന ആനിക്കൂട്ടത്തിൽ ശ്രീജിത്ത്, ഗുരുവായൂരിൽ നടന്ന രാമാമൃതം രാമായണ പാരായണ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ പിസ് സന്തോഷിനെയും അനുമോദിച്ചു.

