ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം. അരയ്ക്കു കീഴ്‌പ്പോട്ട് ഏതാണ്ട് അഴുകിയ നിലയില്‍ ആണ്. എന്നാല്‍ പൂര്‍ണമായി അഴുകിയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
മൃതദേഹം പുറത്തെടുക്കുന്നതു കാണാന്‍ ഗോപന്‍ സ്വാമിയുടെ കുടുംബാംഗങ്ങള്‍ ആരും എത്തിയില്ല. കര്‍പ്പൂരം, ഭസ്മം അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നതിനാലാണ് മൃതദേഹം പൂര്‍ണമായി അഴുകാതിരുന്നത്. അങ്ങനെ പൂര്‍ണമായി അഴുകിയ നിലയില്‍ ആയിരുന്നെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുക പ്രയാസകരമായേനെ. മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകിട്ടിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമുള്ള വിധം സംസ്‌കാരിക്കാന്‍ സാധിക്കും. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയിരുന്നു.

.jpeg)

