മണിമല പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചിറക്കടവില്‍ റബര്‍ തോട്ടത്തില്‍ അന്യ സംസ്ഥാന തൊഴിലാളി ഒളിച്ചിരിക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളി ഇയാളെ കണ്ടതോടെ നാട്ടുകാരെ വിളിച്ചു കൂടിയതോടെ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ഒരു വീട്ടിനുള്ളില്‍ കയറുകയും ചെയ്തു. വീട്ടുകാര്‍ വീടിനു വെളിയിലായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വീട് വെളിയില്‍ നിന്നും പൂട്ടി പോലീസില്‍ വിവരമറിയിക്കുകയായായിരുന്നു. വീടിനുള്ളില്‍ കയറിയ ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചു .
മണിമല പോലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ നിന്നും ഇയാളെ കീഴടക്കി വിലങ്ങുവച്ച് കൊണ്ടു പോകവേ വാഹനത്തിന്റെ ചില്ല് ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിക്കവേ ഇയാള്‍ നേഴ്സിന്റെ തലയ്ക്കിടിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. മോഷണത്തിനായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.





