The story of the kidney: തിരക്കില്ലെങ്കിൽ ഇത് മുഴുവനായും വായിക്കുക;വളരെ നല്ല ഒരു അറിവാണ്

0

 തിരക്കില്ലെങ്കിൽ ഇത് മുഴുവനായും വായിക്കുക .വളരെ നല്ല ഒരു അറിവാണ് 

കിഡ്നി പറയുന്ന കഥ ഒന്നു കേട്ടു നോക്കു..........

ഞാൻ കിഡ്നി.

കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിlൽ ഞാൻ പരിലസിക്കുന്നു.

കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം.

വൃക്കരോഗിക്ക് ധനസഹായം ചെയ്യുക.15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്.

അന്ന് എന്നെപ്പറ്റി പാo പുസ്തകങ്ങളിൽ പറഞ്ഞിരുന്നു.

പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല.എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ (Nephrology) തയ്യാറല്ലായിരുന്നു. കാരണം എനിക്ക് കാര്യമായി രോഗം ഒന്നും ഇല്ലായിരുന്നു.അഥവാ ഞങ്ങളിൽ ഒരാൾക്കു കേടുവന്നാലും മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്തിരുന്നു.നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ.എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലി ഞാൻ ചെയ്തു വരുന്നു.

 ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്.കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ - ഡയാലിസിസ് സമയത്ത്.നോക്കൂ ഡയാലിസിസിനും കിഡ്നിമാറ്റി വയ്ക്കാൻ കാശു പിരിക്കാനും പോകും മുമ്പ് എന്നെ ദ്രോഹിക്കുന്ന നടപടികൾ നിർത്തിവയ്ക്കുക.

നിങ്ങൾ സുന്ദരനാകാൻ/ സുന്ദരിയാകാൻ ഉപയോഗിക്കുന്ന ഹെയർഡൈ പോലും എന്നെ കറുപ്പിച്ചു കളയാറുണ്ട്.സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും എന്നെ അപകടത്തിലാക്കുന്നു.കോളകളും മറ്റും നിങ്ങൾ കുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞ് നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ അതിന്റെ നിറവും ഗന്ധവും രൂക്ഷമായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ചെറിയൊരു തലവേദന വരുമ്പോഴേക്കും നിങ്ങൾ വിഴുങ്ങുന്ന വേദനാസംഹാരികൾ പോലും എന്നെ തകർക്കുന്നവയാണ്.നിങ്ങൾ അൽപ്പം വേദന സഹിച്ചാൽ ശരീരം അതു പരിഹരിച്ചു കൊള്ളുമെന്നറിയുക.കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ വിഷം ഞാൻ അരിച്ചു മാറ്റാം. എന്നെ സഹായിക്കാൻ നിങ്ങളുടെ കരളും ഉണ്ട്.

നിങ്ങളുടെ വീട്ടിലെ അഴുക്കു കഴുകിക്കളയാൻ ധാരാളം വെള്ളം വേണ്ടേ?നിങ്ങളുടെ ശരീരമാകുന്ന ഈ വീട് കഴുകി വൃത്തിയാക്കാൻ ആവശ്യമായ വെള്ളമെങ്കിലും ഒന്ന് ഒഴിച്ചു തന്നുകൂടേ?അതില്ലാത്തതുമൂലം എന്നിൽ കാൽസ്യം വന്നുകൂടി കല്ലു പോലെ ഉറച്ചു പോയാൽ ഞാൻ എന്തു ചെയ്യും.ദയവായി മര്യാദയ്ക്ക് വെള്ളം കുടിക്കണേ!എന്നിലുള്ള നെഫ്രോണുകൾ എന്ന അരിപ്പകളും ഗ്ലോമറുലസുകൾ എന്ന കുഴികളും ഒക്കെക്കൂടി നിങ്ങളുടെ ശുദ്ധരക്തവും അശുദ്ധ രക്തവും അരിച്ചു മാറ്റാൻ അനവരതം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

സ്റ്റിറോയ്ഡ്സ് അടങ്ങിയ മരുന്നുകൾ, വേദനാസംഹാരികൾ, പായ്ക്ക്ഡ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എല്ലാം തന്നെ എന്നെ തകർക്കുന്നവയാണ്. നിങ്ങൾ നല്ല ഭക്ഷണം കഴിച്ചാൽ ഞാൻ പണിമുടക്കില്ല എന്ന് ഞാൻ ഉറപ്പുപറയുന്നു.ഓർക്കുക ഞാൻ നിങ്ങളുടെ ശത്രുവല്ല.എന്നെ മാറ്റി വയ്ക്കാൻ ലക്ഷങ്ങൾ ചോദിക്കുന്ന ആശുപത്രിബിസിനസുകാരോട് ചോദിക്കുക. കിഡ്നിമാറ്റി വച്ചാൽ ശരീരം അതു സ്വീകരിക്കുമെന്ന് എന്താണുറപ്പ്?

എന്തു ഫോറിൻ ബോഡിയേയും പുറന്തള്ളാൻ തയ്യാറായി നിൽക്കുന്ന ശരീരത്തിലേക്ക് മറ്റൊരാളുടെ കിഡ്നി ഫിറ്റ് ചെയ്ത് കാശടിക്കാൻ നോക്കിയിരിക്കുന്ന അവർ കിഡ്നി മാറ്റത്തിനു ശേഷം നിങ്ങളുടെ കീശ ചോർത്തിക്കൊണ്ടിരിക്കും.

ആരോഗ്യത്തോടെ ജീവിച്ചിരിക്കെ തിരിഞ്ഞു കടിക്കാത്തതെല്ലാം തിന്നുകളയും എന്നു പറഞ്ഞ് അഹങ്കരിക്കാതെ മര്യാദയ്ക്ക് ജീവിക്കാൻ ഹേ മനുഷ്യ നീ തയ്യാറായാൽ ഞാൻ ജീവിതകാലം മുഴുവൻ നിന്നെ സേവിച്ചു കൊള്ളാം.

എന്ന്,നിങ്ങളുടെ സ്വന്തം  വൃക്ക... കടപ്പാട്:Fb

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !