വാഴൂർ: ബൈക്ക് അപകടത്തിൽപ്പെട്ട മരണപ്പെട്ട വാഴൂരിന്റെ പ്രിയ ഗായകൻ എ കെ അയ്യപ്പദാസിൻ്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി കൊടുങ്ങൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടുങ്ങൂർ എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. ഒരു കലാകാരൻ എന്ന നിലയിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഒരു വ്യക്തി എന്ന നിലയിലും അയ്യപ്പദാസിന്റെ വിയോഗം വാഴൂർ പ്രദേശത്തിന് ഒരു വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കൊടുങ്ങൂർ സൗഹൃദ കൂട്ടായ്മ. ചെയർമാൻ സി ജി ഹരീന്ദ്രനാഥ് പറഞ്ഞു.
അയ്യപ്പദാസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കലാകാരന്മാരുടെ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളിൽ കൊടുങ്ങൂർ സൗഹൃദ കൂട്ടായ്മയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ കൂട്ടായ്മ ജനറൽ കൺവീനർ കെ എസ് ഹരികുമാർ സ്വാഗതം പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, സൗഹൃദ കൂട്ടായ്മ വർക്കിംഗ് ചെയർമാൻ വി എൻ മനോജ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ വി പി റെജി, ടി ബി ബിനു, അജിത്ത് വാഴൂർ, കലാ സംഘങ്ങളുടെ പ്രതിനിധികളായ സി ജി പ്രസാദ്, ഷിബു ലാൽ, അമൃത ജയകുമാർ,
കൊടുങ്ങൂർ ദേവീക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എസ് ശിവപ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽ ചന്ദ്രൻ, വി എസ് എസ് താലൂക്ക് യൂണിയൻ പ്രതിനിധി കൃഷ്ണൻകുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അംബിയിൽ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് പുഷ്പാർച്ചനയും നടന്നു.




