വാഴൂർ : വാഴൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ ആർട്ടിസ്റ്റ് സുനിൽ ഡാവിഞ്ചിയുടെ നേതൃത്വത്തിൽ ചുറ്റുമതിലിൽ ചിത്രങ്ങൾ രചിച്ച്, പ്രകൃതി സംരക്ഷണത്തിന് കലാവാസനയുടെ കരുത്തു പകർന്ന് പഠിതാക്കൾ .
എക്കോ ക്ലബിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും കൂട്ടായ്മയിൽ "മതിലിൽ ഒരു വര " എന്ന പേരിട്ട ഈ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി സേതുലക്ഷ്മി നിർവ്വഹിച്ചു.പിടിഎ പ്രസിഡൻ്റ് സജീവ് ജോർജ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് മിനി എം , പഞ്ചായത്തംഗം ഷാനിദ അഷ്റഫ് , സി ആർ സി കോർഡിനേറ്റർ ഡോ. ശ്രീവിദ്യ എൻഎൽ , എം പി ടി എ പ്രസിഡൻറ് അനിത മോഹൻ , പിടിഎ വൈസ് പ്രസിഡൻറ് ബിന്ദു അനിൽകുമാർ, മുൻ പിടിഎ പ്രസിഡൻ്റ് സുധീഷ് വെള്ളാപ്പള്ളി , ചിത്രകാരന്മാരായ രാജേഷ് മുണ്ടക്കയം , രാജേഷ് പാമ്പാടി , സ്റ്റാഫ് , പിടിഎ - എം പി ടി എ അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾ ചായക്കൂട്ടുകൾ ചാലിച്ച്, ആശയത്തിന് ജീവൻ്റെ തുടിപ്പ് പകർന്നു.




