വാഴൂർ: നഗരമധ്യത്തിലുള്ള തോടിനോട് ചേർന്ന സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്.പള്ളിക്കത്തോട് പോലീസ് എത്തി ഇവ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.കണ്ടെത്തിയ അസ്ഥികളും, തലയോട്ടിയും മനുഷ്യ ശരീരമാണോയെന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികളിലേയ്ക്ക് കടക്കും എന്നും പോലീസ് വ്യക്തമാക്കി.


