പൊൻകുന്നം: പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്ര തിരുവുത്സവം ഫെബ്രുവരി 27-ാം തീയതി വ്യാഴാഴ്ച കൊടിയേറി മാർച്ച് നാലാം തീയതി ആറാട്ടോടുകൂടി സമാപിക്കും. പ്രത്യേകമായി അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ചിറക്കടവ് മഹാദേവ ക്ഷേത്ര കുളത്തിൽ ആറാട്ട് നടത്താനാണ് ഇത്തവണ ക്ഷേത്ര ഭരണസമിതി തീരുമാനം എടുത്തിരിക്കുന്നത് എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറു മേഖലകളിൽ നിന്നായി എത്തുന്ന കുംഭംകുട ഘോഷയാത്ര മാർച്ച് നാലാം തീയതി ക്ഷേത്രത്തിൽ പ്രവേശിക്കും, കൂടാതെ 2000 വനിതകൾ അണിനിരക്കുന്ന നാമജപ ഘോഷയാത്രയും ഉണ്ടായിരിക്കും. ക്ഷേത്ര ആചാരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കലകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ അഡ്വ. എം എസ് മോഹനൻ ദൈവസഹായം, പി കെ ബാബുക്കുട്ടൻ നായർ, എം എസ് രതീഷ് കുമാർ, വി ആർ രാധാകൃഷ്ണ കൈമൾ തുടങ്ങിയവർ പങ്കെടുത്തു.