വാഴൂര്‍: വാഴൂര്‍ മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമർപ്പണവും സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു.മുഖ്യമന്ത്രി വിഭാവനം ചെയ്ത നവകേരള സൃഷ്ടിയുടെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമായും സുതാര്യമായും വേഗത്തിലും എത്തിച്ച് കൊടുക്കാൻ രജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിൽ ആണെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൂർത്തിയായ മൂന്നാമത്തെ സിവിൽ സ്റ്റേഷൻ ആണ്.എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
വാഴൂർ മേഖലയിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകൾ ഇനി സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി ഒരു കുടക്കീഴിൽ പ്രവര്‍ത്തിക്കും. വാഴൂർ സബ് രജിസ്ട്രാർ, പൊതുമരാമത്ത് സെക്ഷൻ , ബ്ലോക്ക്തല ജൻഡർ റിസോഴ്‌സ് സെന്റർ , വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഓഫീസുകളാണ് ഇവിടേക്ക് മാറ്റുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേംസാഗര്‍, വാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലി, ജനപ്രതിനിധികളായ ഡി സേതുലക്ഷ്മി, ലതാ ഷാജന്‍, ജിജി നടുവത്താനി, ശോശാമ്മ പി.ജെ., ശ്രീകാന്ത് പി തങ്കച്ചന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത ബിജു, ചങ്ങനാശേരി തഹസില്‍ദാര്‍ സുരേഷ് കുമാര്‍ പി ഡി, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ജോസ് രാജന്‍ കെ,
ജില്ലാ ശിശുവികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ജി.ലാല്‍, എ എം മാത്യു ആനിത്തോട്ടം, എം എ. ഷാജി, ഷെമീര്‍ ഷാ, നൗഷാദ് കരിമ്പില്‍, ശ്രീജിത്ത് ഐ.ജി, വ്യാപാരി വ്യവസായി പ്രതിനിധികളായ അംബ ചന്ദ്രന്‍, സി കെ പ്രസാദ്, രജിസ്‌ട്രേഷന്‍ വകുപ്പ് ജോയിന്റ് ഐ ജി പി കെ സാജന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.