വാഴൂർ: ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക, മിനിമം വേദനം 26000 നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു, ആശാവർക്കർ മാരോടുള്ള അവഗണനയ്ക്കെതിരെ വാഴൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ. ഡി ബൈജു ഉദ്ഘാടനം ചെയ്തു. ആശാവർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ് മേഴ്സി ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി പി റെജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ, ജ്ഞാനകുമാർ, അജിത്ത് കുമാർ ജി, കെ എസ് കെ ടി യു മേഖല സെക്രട്ടറി സ്മിത ബിജു തുടങ്ങിയവർ സംസാരിച്ചു.