vazhoor news update: സൗന്ദര്യവൽക്കരണത്തിൽ വാഴൂർ പുളിക്കൽകവല മാതൃകയായി

0



വാഴൂർ:  മാലിന്യമുക്തം നവകേരളം മാതൃകയായി പുളിക്കൽ കവലയിലെ വ്യാപാര സമൂഹം.     സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനുള്ള കേരള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ അഭ്യർത്ഥന പ്രകാരം പുളിക്കൽ കവല ജംഗ്ഷൻ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സൗന്ദര്യവൽക്കരണ പരിപാടികൾക്ക് പിന്തുണ നൽകി പതിനഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും, വാർഡ് മെമ്പ ജിബി പൊടിപ്പാറയുടെ   നേതൃത്വത്തിൽ പുളിക്കൽ കവല റൗണ്ടാനയും പരിസരപ്രദേശങ്ങളിലും വൃത്തിയാക്കി  പുളിക്കൽ കവലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പുളിക്കൽ കവല റൗണ്ടാനയും പരിസരപ്രദേശങ്ങളും മനോഹരമായ ചെടികൾ ഉള്ള 50  ചെടിച്ചട്ടികൾ ക്രമീകരിച്ച് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 



വാഴൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് കവലകളായ പുളിക്കൽ കവല, കൊടുങ്ങൂർ, ചാമംപതാൽ എന്നിവ വൃത്തിയായി പരിപാലിക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനും വ്യാപാരി വ്യവസായി സംഘടനകളുടെ സഹായം ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. അഭ്യർത്ഥന ആദ്യം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് പുളിക്കൽ കവലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാരികളാണ്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം  പുളിക്കൽ കവലയിലെ മുതിർന്ന വ്യാപാരി  ഈപ്പൻ ചാലിൽ നിന്ന് ചെടി ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  തോമസ് വെട്ടുവേലിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, മുൻ പ്രസിഡൻറ് വി പി റെജി,വാർഡ് മെമ്പർ ജിബി പൊടിപ്പാറ, ശ്രീകാന്ത് പി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !