കേരളത്തിലെ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലെര്‍ട്ട് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ - 9, പത്തനംതിട്ട ജില്ലയിലെ കോന്നി - 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ -8, ഇടുക്കിയിലെ മൂന്നാര്‍-8 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്പോഴാണ് റെഡ് അലെര്‍ട്ട് നല്‍കുന്നത്.



