മിനിമം മാർക്ക് സമ്പ്രദായം അടുത്ത വർഷം മുതൽ യുപി ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 5,6,7 ക്ളാസുകളിലാണ് അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നത്. ഇതോടെ യു.പി ക്ളാസുകളിലും വിദ്യാർത്ഥികൾക്ക് പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് സിശ്ചയിക്കും.
സബ്ജക്ട് മിനിമം എട്ടാം ക്ളാസിൽ പരീക്ഷിച്ചു വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എട്ടാം ക്ളാസിലെ മിനിമം മാർക്ക് സമ്പ്രദായത്തോട് അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു വന്നതെന്നും മന്ത്രി പറഞ്ഞു.
2024–25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അവതരിപ്പിച്ചു.2025–26 ൽ 2, 4, 6, 8, 10 ക്ലാസുകളിൽ പരിഷ്കരിച്ച പുതിയ പാഠ പുസ്തകങ്ങൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ ഉത്കണ്ഠയുടെ ഇടങ്ങളല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണമെന്നും ഇതിനായി ആകർഷകമായ കായിക പരിപാടികളും അർത്ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.





