മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം-ഒന്നാം ദിവസം-01/04/2025
| തിരുവുത്സവം-ഒന്നാം ദിവസം |
|---|
| 2025 | ഏപ്രിൽ 01 | ചൊവ്വ |
| 1200 | മീനം 18 | ഭരണി |
വൈകിട്ട് 5ന് കൊടികൂറയ്ക്ക് സ്വീകരണം. 5.30തിന് തൃക്കൊടിയേറ്റ്.
7ന് സാംസ്കാരിക സമ്മേളനം.
ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിക്കും. പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമി പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി, അഡ്വ. ജി രാമൻ നായർ, ഡി സേതുലക്ഷ്മി, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അംബാ ചന്ദ്രൻ, അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ജി ഗോപകുമാർ, അഡ്വ. എസ് എം സേതുരാജ്,കെ.വി ശിവപ്രസാദ് എന്നിവർ സംസാരിക്കും.
രാവിലെ 4 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 മുതൽ 8 വരെ ലളിത സഹസ്രനാമജപം 8 മുതൽ 3.30 വരെ നാരായണീയ പരായണം 5 ന് കൊടിക്കൂറയ്ക്ക് സ്വീകരണം, 5-30 ന് തൃക്കൊടിയേറ്റ് ,6-30 ന് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട് 7 - 30 മുതൽ 9-30 വരെ മുളയിടൽ, അത്താഴപൂജ, ശ്രീബലി, ശ്രീഭൂതബലി ,സാംസ്കാരിക സമ്മേളനം ,8-30 മുതൽ ഓട്ടൻതുള്ളൽ , 9.30 ന് നാട്യാർപ്പണം
| Kodungoor Pooram 2025:മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം |
|---|
| 📷 ഉത്സവത്തിന്റെ ചിത്രങ്ങൾ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 📷 |
| Camera click- My camera views : Be ready come with us-Wanted to take pictures.. |


