വാഴൂർ : കൊടുങ്ങൂർ പൂരം ആഘോഷമാക്കാൻ പൂരം കലാ ഗ്രാമത്തിന് തിരി തെളിഞ്ഞു. ആഘോഷങ്ങൾക്ക് യാതൊരു കുറവും വരുത്താതെയാണ് പൂരം കലാ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 51 കുട്ടികൾ 51 തിരികൾ തെളിച്ചുകൊണ്ടാണ് പൂരം ഗ്രാമം ഉണർന്നത്. ഉത്സവത്തിന്റെ ഒന്നാം ദിവസം തിരി തെളിഞ്ഞപ്പോൾ മുതൽ കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചു.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ക്യാൻവാസുകളിൽ പകർത്തിയ ചിത്രങ്ങൾ ഉത്സവത്തിന്റെ പത്തു ദിവസവും പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം.
വാഴൂർ ചിത്രകല സ്കൂൾ ഓഫ് ആർട്സിലെ കുട്ടികൾ സുനിൽ ഡാവിഞ്ചിയുടെ ശിക്ഷണത്തിൽ അജയൻ തിരുവല്ല, ആർട്ടിസ്റ്റ് രാജൻ പള്ളിക്കത്തോട്, അനിൽ തിരുവനന്തപുരം എന്നിവരുടെ മേൽനോട്ടത്തിലാണ് കലാ ഗ്രാമം തയ്യാറായത്. കിഴക്കേ നടയിൽ സുനിൽ ഡാവിഞ്ചിയുടെ പുരയിടത്തിലാണ് കലാ ഗ്രാമം.




