എരുമേലി : മകളുടെ പ്രണയത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തു നിന്നും വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യ ശ്രമത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. മകന് പൊള്ളലേറ്റ് പരിക്ക്. എരുമേലി ശ്രീനിപുരത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് ദാരുണ സംഭവം നടന്നത് .
ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സീതമ്മ സംഭവ സ്ഥലത്തും ഭർത്താവും മകളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ വെച്ചുമാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ-22) പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
.jpg)





