കങ്ങഴ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറുകച്ചാൽ മണിമല റോഡിൽ ഇലയ്ക്കാട് നിർമ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി നിർവ്വഹിച്ചു.
കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല ഹരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വൽസല കുമാരി കുഞ്ഞമ്മ, പഞ്ചായത്ത് അംഗങ്ങളായ ജോയിസ് എം.ജോൺസൺ, ജയലാൽ നടുവത്ര, അഡ്വ. സി.കെ. ജോസഫ്, ജെസ്റ്റിൻ റെജി, മോഹനകുമാരൻ നായർ, സലീം അരീക്കൽ,രാജു മാത്യു, കെ.ആർ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്( സിൽക്ക്) നിർമ്മാണ ചുമതലയിൽ 8 ലക്ഷം രൂപാ ചിലവഴിച്ച് കങ്ങഴയിൽ 2 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളാണ് നിർമ്മിച്ചത്.






