തൃശൂർ വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ തലക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടൂർ സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ അനിൽകുമാറിന്‍റെ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ ( 39 ) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.മദ്യപിച്ചശേഷമുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം സുഹൃത്ത് തന്നെയാണ് പുറത്ത് പറഞ്ഞത്.
news update Kerala: സഹപ്രവർത്തകനെ തലക്കടിച്ചു കൊലപ്പെടുത്തി;കാഞ്ഞിരപ്പിള്ളി സ്വദേശി കസ്റ്റഡിയിൽ
4/16/2025
0




