ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ് അപകടം; ഒരാൾ മരിച്ചു.കുമരകം സ്വദേശി ധന്യ (43) ആണ് മരിച്ചത്. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. പരിക്കേറ്റ നിരവധി പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.12 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.വേലത്തുശേരി ഭാഗത്താണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.





