ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ,മക്കളായ ദേവന്‍(6), ദിയ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാളിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് നാട്ടുകാര്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വവരമറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാകാം ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് സമീപവാസികൾ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമെ കാര്യങ്ങളിൽ വ്യക്തത വരു എന്ന് പൊലീസ് അറിയിച്ചു.
.jpg)





