കോട്ടയം തിടനാട് ടൗണിലെ വാഗമരത്തെ ആദരിച്ചു. നങ്ങാപ്പറമ്പിൽ കുട്ടിച്ചേട്ടൻ 80 വർഷം മുമ്പ് പാലും ചായയും ഒഴിച്ചു വളർത്തി ഇടനാടിൻറെ അടയാളമായി മാറിയ വാകമരത്തെ ലോക വൃക്ഷ ദിനമായ ഏപ്രിൽ 21ന് ആദരിച്ചു. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ ബിനു, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കോഡിനേറ്റർ ഗോപകുമാർ കാങ്ങഴ, ശാസ്ത്ര സാഹിത്യപരിഷത് പ്രർത്തകൻ പയസ് കയ്യാണി, സുധീഷ് വാഴൂർ, യോഗ ആചാര്യൻ ഡോ. രാജേഷ് കമാൻചിറ, സുരേഷ് കൂരോപ്പട, ജോർജ് സെബാസ്റ്റ്യൻ നങ്ങാപറമ്പിൽ, ടോമിച്ചൻ സ്കറിയ ഐക്കര തുടങ്ങി നിരവധി പരിസ്ഥിതി പ്രവർത്തകരും,
സമീപവാസികളും, വ്യാപാരി വ്യവസായികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്ത്, ആഗോളതാപവും കാലാവസ്ഥ വ്യതിയാനത്തിന് കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചൂഷണം രഹിതമായ ഹരിത ഭൂമിയെ പുനസൃഷ്ടിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധരാണെന്ന് ആദരവ് നൽകിക്കൊണ്ട് കെ ബിനു പറഞ്ഞു.




